Breaking News

പച്ചക്കറിയെന്ന വ്യാജേന സ്കൂട്ടറിൽ കഞ്ചാവ് കടത്ത്; കാസർകോട് രണ്ട് പേർ പിടിയിൽ




പച്ചക്കറിയെന്ന വ്യാജേന സ്കൂട്ടറിൽ കടത്തുകയായിരുന്ന 22 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ കാസർകോട് പോലീസ് അറസ്റ്റ് ചെയ്തു. അണങ്കൂരിലെ മുഹമ്മദ് സഫാൻ, ഉളിയത്തടുക്കയിലെ അബ്ദുൽ സമദാനി എന്ന സമദാനി എന്നിവരെയാണ് പ്രത്യേക സ്ക്വാഡ് അംഗങ്ങൾ അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി പിപി സദാനന്ദന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്ച്ച വൈകീട്ട് നായൻമാർമൂല ബിസി റോഡിന് സമീപമാണ് ലഹരി കടത്ത് പിടികൂടിയത്.




അറസ്റ്റിലായ പ്രതികൾക്ക് കൊലപാതകം, പിടിച്ചുപറി, വധശ്രമം, കഞ്ചാവ് കടത്ത് തുടങ്ങി കാസർകോട്, വിദ്യാനഗർ, കുമ്പള, മഞ്ചേശ്വരം തുടങ്ങിയ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് മംഗളുരുവിൽ നിന്നും കിലോയ്ക്ക് മുവായിരം രൂപ നിരക്കിൽ വാങ്ങിയതാണെന്നും ചില്ലറയായി കിലോയ്ക്ക് 15,000 രൂപ നിരക്കിലാണ് വിൽക്കുന്നതെന്നും പ്രതികൾ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

No comments