Breaking News

വെള്ളരിക്കുണ്ടിലെ കോവിഡ് കെയർ സെന്ററിലേക്ക് യൂത്ത്‌ കോൺഗ്രസ്സ് പ്രവർത്തകർ പൊതിച്ചോർ നൽകി


വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമ പഞ്ചായത്ത്‌ വെള്ളരിക്കുണ്ടിൽ ആരംഭിച്ച പ്രത്യേക കോവിഡ് സെന്ററിലേക്ക് ബളാൽ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പതിനൊന്നാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു. നാൽപ്പത്തിയഞ്ച് പേരാണ് വെള്ളരിക്കുണ്ട് കോവിഡ് കെയർ സെന്ററിൽ ഉള്ളത്.

കോവിഡ് രോഗ വ്യാപനവും ലോക്ഡൗൺ നിയന്ത്രണങ്ങളും മൂലം ഉച്ച ഭക്ഷണം ലഭിക്കാൻ പ്രയാസം നേരിടുന്ന  ബളാൽ ഗ്രാമ പഞ്ചായത്തിലെ ജീവനക്കാർക്കും യൂത്ത്‌ കോൺഗ്രസ്സ് പ്രവർത്തകർ പൊതിച്ചോർ  വിതരണം ചെയ്തു.

യൂത്ത്‌ കോൺഗ്രസ്സ് വാർഡ് കമ്മറ്റി  പ്രസിഡന്റ് സോമേഷ് വള്ളിക്കടവ് പൊതിച്ചോർ പാക്കറ്റുകൾ പഞ്ചായത്ത് പ്രസിഡന്റ്  രാജു കട്ടക്കയത്തിന് ‌കൈമാറി.

No comments