കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച കാഞ്ഞങ്ങാട്ടെ സ്വകാര്യ ലാബിനെതിരെ നടപടി
കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ലാബിനെതിരെയാണ് നഗരസഭ നടപടി സ്വീകരിച്ചത്. ലാബിനെതിരെ നിരന്തരം പരാതി ലഭിച്ചതിനാൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുകയും, കോവിഡ് രോഗനിർണ്ണയ സമയത്ത് ഉപയോഗിക്കുന്ന സുരക്ഷാ ഉപകരണങ്ങളും വസ്തുക്കളും ഒരു ശാസ്ത്രീയ ക്രമീകരണങ്ങളുമില്ലാതെ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് നടപടി സ്വീകരിച്ചത്. ജനവാസ കേന്ദ്രത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന മെഡിക്കൽ ലാബ് പ്രവർത്തന രീതിയെ പറ്റി നിരവധി പരാതികളാണ് നാട്ടുകാർ നഗരസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.തുടർന്നാണ് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. നിയമലംഘനം നടത്തിയ ലാബിന് അമ്പതിനായിരം പിഴ ചുമത്തുകയും ചെയ്യ്തു.
No comments