Breaking News

ലോക്ക് ഡൗൺ, ആസന്നമായ കാലവർഷം എന്നിവ മുന്നിൽ കണ്ട് പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രം, കർഷകർക്കായി ഹെൽപ് ഡെസ്‌ക്കുകൾ ഒരുക്കുന്നു


കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള ലോക്ക് ഡൗൺ, ആസന്നമായ കാലവർഷം എന്നിവ മുന്നിൽ കണ്ട് പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രം, കർഷകർക്കായി ഹെൽപ് ഡെസ്‌ക്കുകൾ ഒരുക്കുന്നു.
കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും, വിത്ത്, നടീൽ വസ്തുക്കൾ എന്നിവയുടെ ലഭ്യത അറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
സമയം: എല്ലാ ദിവസവും രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ)
വിഷയം, ശാസ്ത്രജ്ഞർ, ഫോൺ നമ്പർ എന്ന ക്രമത്തിൽ ചുവടെ:
തെങ്ങു കൃഷിരീതികളും കാലാവസ്ഥയും: രതീഷ് പി കെ, അസി. പ്രൊഫസർ, 9447704019.
കശുമാവ്, പച്ചക്കറി കൃഷിരീതികൾ: ഡോ. മീര മഞ്ജുഷ എ.വി, അസി. പ്രൊഫസർ, 9895514994
നെല്ല് കൃഷി രീതികൾ: സിനീഷ് എം. എസ്, അസി. പ്രൊഫസർ, 9447923417
വിവിധ വിളകളുടെ സസ്യസംരക്ഷണം, രോഗങ്ങൾ: സഞ്ജു ബാലൻ, അസി. പ്രൊഫസർ, 9400108537
കീടങ്ങൾ: ലീന എം.കെ, അസി. പ്രൊഫസർ, 8943225922
മൃഗസംരക്ഷണം: ഡോ. അനി എസ്. ദാസ്, അസോസിയേറ്റ് പ്രൊഫസർ, 9447242240
വിത്ത്/ നടീൽ വസ്തുക്കൾ: അനുപമ. എസ്., അസി. പ്രൊഫസർ, 9846334758
സാധാരണ നെൽകൃഷി സ്ഥലത്ത് ഉതകുന്ന നെൽവിത്തായ ജൈവ, ഏഴോം- 2, ഞവര, രക്തശാലി, ചെമ്പാവ്, വാലൻകുഞ്ഞിവിത്ത് എന്നിവയുടെ വിത്ത് ആവശ്യമുള്ള കർഷകർ അതാത് കൃഷിഭവനിൽ വിവരം നൽകിയാൽ, വിത്ത് നേരിട്ട് കൃഷിഭവനിൽ എത്തിച്ചു തരുന്നതാണ്. ഈ സേവനം ലോക്ക് ഡൗൺ കാലയളവിൽ മാത്രമായിരിക്കും. കൂടാതെ മെയ് 27 രാത്രി 8 മണി മുതൽ 9 മണി വരെ കേന്ദ്രത്തിന്റെ ഫേസ്ബുക്ക് പേജിൽ ശാസ്ത്രജ്ഞർ നേരിട്ട് വന്ന കർഷകരോട് സംവദിക്കുന്നതായിരിക്കും

No comments