Breaking News

കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാനപാത വികസനം റദ്ദ് ചെയ്ത നടപടി പുനര്‍പരിശോധിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തും; ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ


രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാനപാത വികസനം റദ്ദ് ചെയ്ത നടപടി പുനര്‍പരിശോധിക്കാന്‍ ആവശ്യമായ ഇടപ്പെടല്‍ നടത്തുമെന്ന് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ വരുന്ന ഈ പാതയുടെ വികസനത്തിനായി കഴിഞ്ഞ കാലങ്ങളില്‍ നിരവധി ഇടപ്പെടല്‍ നടത്തിയിട്ടുണ്ട് അതിന്റെ ഭാഗമായാണ് പാതയുടെ അവസാന റീച്ചില്‍ 18 കിലോമീറ്റര്‍ വരുന്ന റോഡ് വീതി കൂട്ടി, വളവുകളും, കയറ്റങ്ങളും കുറച്ച് റോഡ് വികസനം പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 59.94 കോടി രൂപ അനുവദിച്ചത് ഇതിനായി മണ്ഡലത്തിലെ പ്രതിനിധി എന്ന നിലയില്‍ ശക്തമായ ഇടപ്പെടല്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഭാഗത്ത് നി്ന്നും ചെയ്യേണ്ട എല്ലാ കാര്യങ്ങളും നടത്തിയതിന് ശേഷം കരാര്‍ നടപടിയിലേക്ക് കടന്ന പ്രവൃത്തി ഇപ്പോള്‍ റദ്ദ് ചെയ്തു എന്നാണ് അറിയാന്‍ കഴിഞ്ഞത് ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ടു കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട് രണ്ട് ദിവസത്തിനകം മന്ത്രിയുമായി ചര്‍ച്ച നടത്തി പദ്ധതിയുടെ ടെന്‍ഡര്‍ നടപടി പുനരാരംഭിച്ച് വേഗത്തില്‍ റോഡ് വികസനം പൂര്‍ത്തിയാക്കുമെന്നും, റോഡ് വികസനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ഒരു ആശങ്കയും വേണ്ടന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

No comments