കാസർകോട്ടെ ഓക്സിജന്‍ സിലണ്ടര്‍ ചലഞ്ച്; ലഭിച്ചത് 287 സിലിണ്ടറുകള്‍
കാസര്‍ഗോഡ്: ജില്ലയിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാ നായി ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓക്സിജന്‍ സിലിണ്ടര്‍ ചലഞ്ച് ജില്ലയ്ക്കകത്തും പുറത്തുമുള്ള ജനങ്ങള്‍ ഏറ്റെടുത്തു. വ്യക്തികള്‍ക്ക് പുറമേ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ചലഞ്ചില്‍ പങ്കാളികളായി. 287 സിലിണ്ടറുകളാണ് ഇതുവരെ ലഭ്യമായത്. ഇതുകൂടാതെ മറ്റ് ജില്ലകളില്‍നിന്നും 135 സിലിണ്ടറുകളും ജില്ലയിലെത്തിച്ചിട്ടുണ്ട്. ഇവ ഓക്സിജന്‍ നിറച്ച് ഉപയോഗിച്ചു തുടങ്ങി. 20 സിലിണ്ടറുകള്‍ വാങ്ങിക്കാനുള്ള 3,88,000 രൂപ സിലിണ്ടര്‍ ചലഞ്ചിനായി ആരംഭിച്ച അക്കൗണ്ടിലേക്ക് ഇതിനകം ലഭിച്ചു.
No comments