Breaking News

ലോക്ക് ഡൗൺ നീട്ടേണ്ടി വരും; രോഗ വ്യാപനം അനുസരിച്ച് തീരുമാനമെന്ന് മുഖ്യമന്ത്രി


സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളിലെ രോഗവ്യാപന തോതുകൂടി പരിശോധിച്ച്‌ തീരുമാനമെടുക്കും. നിലവിലെ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ അവസാനിക്കാറായി എന്ന് പറയാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ കൂടിയുണ്ട്. അവസാനിക്കുന്നതിനോട് അടുത്തദിവസം എന്ത് വേണമെന്ന് ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.


മെയ് 30 വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ്. നിലവില്‍ മിക്കദിവസങ്ങളിലും 25,000-ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഒറ്റയടിക്ക് ലോക്ഡൗണ്‍ ഒഴിവാക്കാവുന്ന സ്ഥിതിയില്ലെന്നാണ് പൊതുവിലയിരുത്തല്‍.രോഗം സ്ഥിരീകരിക്കുന്നവരുടെ കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി നിരക്ക് 22.2 ശതമാനമാണ്. എന്നാല്‍ രോഗികളുടെ എണ്ണം കൂടുതലുള്ള ജില്ലകളില്‍ രോഗസ്ഥിരീകരണനിരക്ക് 25 ശതമാനത്തിന്

No comments