Breaking News

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായവുമായി കിനാനൂർ സർവ്വീസ് സഹകരണ ബാങ്ക്


ചോയ്യങ്കോട്: കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായവുമായി കിനാനൂർ സർവ്വീസ് സഹകരണ ബേങ്ക്. കിനാനൂർ - കരിന്തളം പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 50 പൾസ് ഓക്സീ മീറ്റർ ലഭ്യമാക്കുന്നതിലേക്ക് അമ്പതിനായിരം രൂപ നൽകി. കിനാനൂർ വായനശാലയിൽ കോവി ഡ് മാനദണ്ഡമനുസരിച് നടന്ന ചടങ്ങിൽ ബേങ്ക് പ്രസിഡന്റ് എൻ.കെ. തമ്പാൻ 50000/- രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് മുമ്പ് നൽകിയ 534378/- രൂപക്ക് പുറമെയാണ് ഈ സഹായം. യോഗത്തിൽ എൻ.കെ. തമ്പാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ഷൈജമ്മ ബെന്നി, കെ.വി. അജിത് കുമാർ , പഞ്ചായത്ത് അംഗങ്ങളായ ധന്യരാജേഷ്, കൈരളി എന്നിവർ സംസാരിച്ചു. ബേങ്ക് സെക്രട്ടരി അഡ്വ: കുനിയേരി രാജൻ സ്വാഗതവും എം.സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

No comments