Breaking News

പരപ്പ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം പ്രവർത്തകർ കോവിഡ്കാലത്തെ സന്നദ്ധ പ്രവർത്തനം തുടരുന്നു



പരപ്പ: പരപ്പ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം പ്രവർത്തകർ കോവിഡ് കാലത്തെ സന്നദ്ധ പ്രവർത്തനം തുടരുന്നു.  ഫോറം പ്രവർത്തകൻ മഹേഷിന്റെ നേതൃത്വത്തിൽ പ്രതിഭാനഗറിലേയും കനകപ്പള്ളിയിലേയും കോവിഡ് നെഗറ്റീവ് ആയ ആളുകളുടെ വീടുകളിൽ അണുനശീകരണം നടത്തി. അനൂപിന്റെ നേതൃത്വത്തിൽ കനകപ്പള്ളിയിലെ ഒരു കുടുംബത്തിന് ഭക്ഷണക്കിറ്റ് എത്തിച്ചു നൽകി. ബിനുവിന്റെ നേതൃത്വത്തിൽ മാളൂർകയത്തും ബാബുവിന്റെ നേതൃത്വത്തിൽ പന്നിയെറിഞ്ഞ കൊല്ലിയിലും ബിനു ക്ലായിക്കോടിന്റെ നേതൃത്വത്തിൽ ക്ലായിക്കോടും വീടുകളിൽ ഡങ്കിപ്പനി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു.

No comments