കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് 150 ലിറ്റർ സ്പിരിറ്റും, 382 ലിറ്റർ കർണ്ണാടക മദ്യവും പിടികൂടി
കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ, പി.പി ജനാർദ്ദനനും സംഘവുമാണ് ബേക്കൽ മസ്തിക്കുണ്ടിൽ വച്ച് 150 ലിറ്റർ സ്പിരിറ്റും, 382 ലിറ്റർ കർണ്ണാടക മദ്യവും പിടികൂടിയത്. കേസിൽ അണ്ണു എന്ന അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തു. പ്രതിയുടെ കയ്യിൽ നിന്നും 90000 രൂപയും 3 മൊബൈൽ ഫോണും കണ്ടെടുത്തു. മദ്യം കടത്താൻ ഉപയോഗിച്ച പിക് അപ്പ് വാഹനവും പിടിച്ചെടുത്തു. സ്പെഷ്യൽ സ്ക്വാഡ് സംഘത്തിൽ പ്രിവൻ്റിവ് ഓഫീസർ ഇ.കെ ബിജോയ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി. മനോജ്, സി.മോഹൻകുമാർ, ശൈലേഷ് കുമാർ, ഡ്രൈവർ ദിജിത്ത് പി വി എന്നിവരും ഉണ്ടായിരുന്നു.
No comments