കേരള കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനം നടത്തി
ആറു പതിറ്റാണ്ടുകൾ നിറഞ്ഞു നിന്ന പൊതുജീവിതത്തിലൂടെ കേരളത്തിലെ കർഷക രാഷ്ട്രീയത്തിലും മുന്നണി രാഷ്ട്രീയത്തിലും ഭരണ സംവിധാനത്തിലും മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് ആർ ബാലകൃഷ്ണപിള്ളയെന്നും അദ്ദേഹത്തിൻ്റെ വിയോഗം വേദനാജനകമാണെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു അർ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് ബി കാസർഗോഡ് ജില്ലാ കമ്മിറ്റി നടത്തിയ സർവ്വകക്ഷി അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഓൺലൈൻ അനുശോചന യോഗത്തിൽ കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡണ്ട് എ കുഞ്ഞിരാമൻ നായർ അധ്യക്ഷനായി. എൽ ഡി എഫ് ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ ,ഡി. സി. സി സെക്രട്ടറി ഹരീഷ് പി നായർ,സി. പി. ഐ. ജില്ലാ സെക്രട്ടറി അഡ്വ ഗോവിന്ദൻ പള്ളിക്കാപ്പിൽ,മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എ ഹമീദ് ഹാജി,കേരള കോൺഗ്രസ് (എം )ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ജനതദൾ(എസ് )ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, എൻ. സി. പി. ജില്ലാ പ്രസിഡന്റ് അഡ്വ സി വി ദാമോദരൻ,ലോക് തന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ് ടി വി ബാലകൃഷണൻ,കോൺഗ്രസ് (എസ് )ജില്ലാ പ്രസിഡന്റ്,കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ,ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രതീഷ് പുതിയപുരയിൽ,കേരള കോൺഗ്രസ് (ബി )ജില്ലാ സെക്രട്ടറി അബ്രഹാം വർഗ്ഗീസ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ്, ജനതാദൾ (ജില്ലാ വൈസ് പ്രസിഡന്റ് പി പി രാജു അരയി,ഐ. എൻ. എൽ. ജില്ലാ പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി കളനാട്,കേരള കോൺഗ്രസ് (സ്കറിയാ)ജില്ലാ സെക്രട്ടറി ജോർജ്കുട്ടി തോമസ്, ആർ. എസ് . പി.(ലെനിനിസ്റ്റ് )ജില്ലാ സെക്രട്ടറി കെ രമേശൻ,ആർ. എസ്. പി(ബി )നേതാവ് കെ. എ. സാലു എന്നിവർ അനുശോചനമറിയിച്ചു സംസാരിച്ചു,കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം പി ടി നന്ദകുമാർ വെളളരിക്കുണ്ട് സ്വാഗതം പറഞ്ഞു.
No comments