രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന്; സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചര്‍ച്ച പൂര്‍ത്തിയാക്കും
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന് നടക്കും. കേരളത്തിലെ പിബി അംഗങ്ങള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 18ന് വൈകിട്ടോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് നിലവിലെ ധാരണ. അതേസമയം സാങ്കേതികമായ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ സത്യപ്രതിജ്ഞ അടുത്ത ദിവസത്തേക്ക് നീട്ടിവെച്ചേക്കും.
2016ല്‍ മെയ് 25നാണ് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി മന്ത്രിസഭ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മെയ് 17ന് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി എല്‍ഡിഎഫ് യോഗം ചേരും. സത്യപ്രതിജ്ഞ ദിവസം സിപിഎം സ്ഥാന സെക്രട്ടറിയേറ്റും സിപിഎം സംസ്ഥാന സമിതിയും യോഗം ചേരും.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിതമായി സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. പരമാവധി ആളുകളെ ചുരുക്കിക്കൊണ്ടാണ് ചടങ്ങ് സംഘടിപ്പിക്കുക. അതേസമയം മന്ത്രിമാരുടെ ബന്ധുക്കളെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. 99 സീറ്റുകള്‍ നേടിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്.
No comments