Breaking News

അതിഥി തൊഴിലാളികൾക്ക് കരുതലുമായി ജില്ലാ ഭരണസംവിധാനം


ലോക് ഡൗൺ നിലവിൽ വന്നാൽ ജില്ലയിലെ അതിഥി തൊഴിലാളികൾ പട്ടിണിയിലാകാതെ ജോലി സുരക്ഷ ഉറപ്പു വരുത്തുന്നതിന് ജില്ലാ ഭരണ സംവിധാനം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു.  ഇതിനായി ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ, ഹിന്ദി സംസാരിക്കുന്ന ഹയർ സെക്കണ്ടറി അധ്യാപകർ ഉൾപ്പെടുന്ന ടീം രൂപീകരിക്കും. അതിഥി തൊഴിലാളികളുടെ വിവരശേഖരണം നടത്തും. ലോക്ഡൗൺ നിലവിൽ വന്നാൽ  തൊഴിലാളികൾ ജില്ല വിട്ടു പോകേണ്ടതില്ലെന്നും തൊഴിലവസരം ഉറപ്പു വരുത്തുമെന്നും തൊഴിലാളികളെ ബോധ്യപ്പെടുത്തും.  അതിഥി തൊഴിലാളികൾക്കുവേണ്ടി ജില്ലാ ലേബർ ഓഫീസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെൻറർ ആരംഭിച്ചു.

ഫോൺ 0499 4256950

9495340746

7025661216

No comments