കിനാനൂർ കരിന്തളത്തെ കണ്ടെയ്മെൻ്റ് സോണായ ആവുള്ളക്കോട് പട്ടികവർഗ കോളനിയിലെ 97 വയസുകാരി കാരിച്ചിയമ്മ അന്തരിച്ചു
വെള്ളരിക്കുണ്ട്: എഴുപതോളം കോവിഡ് രോഗികൾ ഉള്ള ജില്ലാ കലക്ടർ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ച ആവുള്ളക്കോട് പട്ടികവർഗ കോളനിയിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി പേരടുക്കത്ത് കാരിച്ചിയമ്മ (97)വയസ്സ് അന്തരിച്ചു. മരണാസന്നയായ കാരിച്ചിയമ്മയെ ആശുപത്രിയിലെത്തിക്കാൻ അർദ്ധരാത്രി തന്നെ ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വാഹനം കോളനിയിൽ എത്തിയിരുന്നെങ്കിലും കാരിച്ചിയമ്മ അതിനു മുൻപേ മരണപ്പെടുകയായിരുന്നു. കൂടെ താമസിച്ചിരുന്ന മകൻ രാഘവൻ, മകന്റെ ഭാര്യ രാധ എന്നിവർ പരപ്പയിലെ ക്വാറന്റൈൻ സെന്ററിലായിരുന്നു. ചെറുമകൾ രാജിയാണ് കൂടെയുണ്ടായിരുന്നത് കോളനിവാസികളിൽ പലരും കോവിഡ് രോഗികളായി ക്വാറന്റൈൻലും നിരിക്ഷണത്തിലുമായതിനാൽ വാർഡ് മെമ്പർ സിൽവി ജോസഫിന്റെ നേതൃത്വത്തിൽ ആംബുലൻസിൽ കൊണ്ടുപോയി കടുമേനി പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
മക്കൾ രാഘവൻ, മാധവൻ , പള്ളിച്ചി, പരേതനായ രാജൻ, പരേതയായ ലീല.
No comments