കാലാവധി കഴിഞ്ഞ മിഠായികൾ റോഡിൽ വലിച്ചെറിഞ്ഞ നിലയിൽ കൊന്നക്കാട് ചെരുമ്പക്കോട് റോഡരികിലാണ് അജ്ഞാതർ പഴകിയ സാധനങ്ങൾ തള്ളിയത്
കൊന്നക്കാട്: കാലാവധി കഴിഞ്ഞ മിഠായികൾ അടക്കമുള്ള പഴകിയ സാധനങ്ങൾ റോഡിലും പറമ്പിലുമായി വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി.
കൊന്നക്കാട് ചെരുമ്പക്കോട് റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലും റോഡിലുമാണ് അജ്ഞാതർ പഴകിയ സാധനങ്ങൾ തള്ളിയത്. ഇതുവഴി ഓട്ടോ ഡ്രൈവർമാരാണ് സംഭവം ആദ്യം കാണുന്നത്. ഉടനെ പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ്,ആരോഗ്യ പ്രവർത്തകർ ,വാർഡ് മെമ്പർ അടക്കമുള്ളവർ എത്തി പരിശോധിച്ചു. 10 വർഷം മുമ്പ് കാലാവധി കഴിഞ്ഞ അഞ്ഞൂറോളം മിഠായി പായ്ക്കറ്റുകളും, സാമ്പാർ പൊടി, മുളക് പൊടി, മഞ്ഞൾ പൊടി എന്നിവയും റോഡരികിലെ റബ്ബർ തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മാലിന്യ കൂമ്പാരത്തിൽ നിന്നും ലഭിച്ച ബിൽ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ മാലിന്യം തള്ളിയവരെക്കുറിച്ച് സൂചനകൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അവർ ക്ഷമാപണം നടത്തുകയും മാലിന്യങ്ങൾ അടിയന്തിരമായി മാറ്റാമെന്ന് ഉറപ്പു നൽകിയതായുമാണ് വിവരം.
No comments