സംസ്ഥാനത്ത് പരക്കെ കനത്ത മഴ; അടുത്ത മൂന്നുമണിക്കൂറിൽ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് പരക്കെ മഴ. അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. ഇടിമിന്നലുള്ളതിനാല്‍ ജാഗ്രതപാലിക്കണം. വെള്ളിയാഴ്ചവരെ കേരളത്തില്‍ വ്യാപകമായി മഴകിട്ടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റുള്ളതിനാല്‍ അതീവ ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കാറ്റും മഴയുമുള്ളപ്പോള്‍ മരച്ചുവടുകളില്‍ നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുകയോ പാടില്ല. വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴാനിടയുള്ളതിനാല്‍ അതീവ ജാഗ്രതപാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി.
No comments