അമേരിക്കയിലെ നഴ്സിംഗ് രംഗത്തെ ഉന്നത ബിരുദം കരസ്ഥമാക്കി മലയോരത്തിന് അഭിമാനമായി വെള്ളരിക്കുണ്ട് അട്ടക്കാട്ടെ സിൽവിയ സെബാസ്റ്റ്യൻ
വെള്ളരിക്കുണ്ട്: മലയോരത്തിന് അഭിമാനമായി സിൽവിയ.. അട്ടകാട് കൊച്ചുപറമ്പിൽ ബേബി തങ്കമ്മ ദമ്പതികളുടെ മകളായ സിൽവിയ
വെള്ളരിക്കുണ്ട് നിർമ്മലഗിരി എൽപി സ്കൂൾ, സെന്റ് ജോസഫ് യു പി സ്കൂൾ, സെന്റ്. ജൂഡ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭാസം പൂർത്തീകരിച്ചു. സെന്റ് ജൂഡ്സ് ഹൈസ്കൂൾ 1996 എസ് എസ് എൽ സി ബാച്ചിൽ ഏറ്റവും കൂടിയ മാർക്കോടെ വിജയിച്ച സിൽവിയ കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ നിന്ന് പ്രീഡിഗ്രി യും മംഗലാപുരം ഫാദർ മുള്ളേഴ്‌സ് കോളേജിൽ നിന്ന് നഴ്സിങ് ഡിഗ്രിയും കരസ്ഥമാക്കി. തുടർന്ന് രണ്ടു വർഷത്തോളം മംഗലാപുരത്തെ നഴ്സിംഗ് കോളേജുകളിൽ അധ്യാപികയായി ജോലി നോക്കി. 2006 മുതൽ അമേരിക്കയിൽ നേഴ്സ് ആയി ജോലി നോക്കുന്നു. ഭർത്താവായ പുന്നകുന്ന് കാരിക്കൽ സെബിനും മക്കളായ സെറിൻ ,സാം , സ്റ്റീവൻ എന്നിവരുമായി ഇപ്പോൾ അമേരിക്കയിലെ ചിക്കാഗോയിലാണ് സ്ഥിരതാമസം.
അമേരിക്കയിലെ നഴ്സിംഗ് രംഗത്തെ ഉന്നത ബിരുദമായ Doctor of Nursing Practice എന്ന ഡിഗ്രി ആണ് സിൽവിയ ഇപ്പോൾ പൂർത്തീകരിച്ചത്.
അമേരിക്കയിലെ ഏറ്റവും മികച്ച കോളേജുകളിൽ ഒന്നായ ചിക്കാഗോയിലെ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിയിൽ നിന്നാണ് സിൽവിയ ഈ ബിരുദം നേടിയത്. ഫാമിലി നഴ്സ് പ്രാക്ടീഷ്ണർ എന്ന തസ്തികയിൽ രോഗികളെ പരിശോധിച്ച് മെഡിസിൻ നിർദ്ദേശിക്കാനും സിൽവിയക്ക് കഴിയും. മലയോരത്തിനും വെള്ളരിക്കുണ്ട് സെൻ്റ്. ജുഡ്സ് സ്ക്കൂളിനും അഭിമാനിക്കത്തക്ക നേട്ടമാണ് സിൽവിയ തൻ്റെ കഠിന പ്രയത്നത്തിലൂടെ നേടിയത്.
No comments