Breaking News

ഓക്സിജൻ ശേഖരത്തിന്റെ മേൽനോട്ടം: ജില്ലാ തല സമിതി, വാർ റൂം രൂപീകരിച്ചു


ജില്ലയിലെ ഓക്സിജൻ ശേഖരം, അതിന്റെ ഉപയോഗം എന്നിവയുടെ മേൽനോട്ടത്തിനും നിരീക്ഷണത്തിനുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജില്ലാതല സമിതി രൂപീകരിച്ചു. ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ഓക്സിജൻ തടസ്സമില്ലാതെ ലഭ്യമാക്കാൻ ഓക്സിജൻ വാർ റൂമും സജ്ജമാക്കി. കാഞ്ഞങ്ങാട് സയൻസ് പാർക്കിലെ ഡി പി എം എസ് യുവിലാണ് 24 മണിക്കൂറും ഓക്സിജൻ വാർ റൂം പ്രവർത്തിക്കുകയെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കി.

ജില്ലാതല സമിതിയിൽ എ ഡി എം, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എന്നിവരാണ് ഉണ്ടാവുക. ഈ അംഗങ്ങളും ജില്ലാ പോലീസ് മേധാവി, ആർ ടി ഒ എന്നിവരുമാണ് ഓക്സിജൻ വാർ റൂമിലെ നോഡൽ ഓഫീസർമാർ. ജില്ലാ മെഡിക്കൽ ഓഫീസർ വാർ റൂമിന്റെ സുഗമമായ പ്രവർത്തനത്തിന് വേണ്ട ക്രമീകരണങ്ങൾ ഉറപ്പാക്കും. ജില്ലാ പോലീസ് മേധാവി, ആർ ടി ഒ എന്നിവർ ഉദ്യോഗസ്ഥരെ വിന്യസിക്കും. ഡാറ്റാ എൻട്രിക്ക് വേണ്ട അധ്യാപകരെ ഡി ഡി ഇ നിയോഗിക്കും.

No comments