ബൈക്കില്‍ ഷാള്‍ കുരുങ്ങി റോഡിലേക്ക് വീണ സര്‍ക്കാര്‍ ഉദ്യോഗസ്ഥ മരിച്ചു
പത്തനംതിട്ട | ബൈക്കപകടത്തില്‍ മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥ മരിച്ചു. നരിയാപുരം വളവില്‍ സോനുഭവനത്തില്‍ കുഞ്ഞുകുഞ്ഞിന്റെ മകള്‍ വി ആര്‍ സുജാത(52)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ നരിയാപുരം ഇമ്മാനവേല്‍ പള്ളിക്കു സമീപമായിരുന്നു അപകടം.
കുളനടയിലെ ഓഫീസില്‍നിന്നും മകനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് വരുകയായിരുന്നു. ഷാള്‍ കുരുങ്ങിയതിനെതുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്നും റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബി ജെ പിയുടെ മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. മക്കള്‍: സോനു, സോജൂ, സോജി.
No comments