Breaking News

അടിയന്തര യാത്രകള്‍ക്കുള്ള പാസ് ലഭിക്കുന്നതിനുള്ള വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു


തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് അടിയന്തര യാത്രയ്ക്ക് കേരള പോലീസ് നൽകുന്ന പാസിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയ‍ൻ അറിയിച്ചു. https://pass.bsafe.kerala.gov.in/എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം.

അവശ്യസർവീസ് വിഭാഗത്തിലെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്കും, വീട്ടുജോലിക്കാർ, തൊഴിലാളികൾ എന്നിവർക്കും പാസിന് ഓൺലൈനായി അപേക്ഷിക്കാവുന്നത്. ഇവർക്ക് വേണ്ടി ഇവരുടെ തൊഴിൽദായകർക്കും അപേക്ഷിക്കാം. അനുമതി കിട്ടിയിൽ ഈ വെബ്സൈറ്റിൽ നിന്ന് പാസ് ഡൗൺലോഡ് ചെയ്യാം.

ജില്ല വിട്ടുള്ള യാത്രകൾ തീർത്തും അത്യാവശ്യമുള്ള കാര്യങ്ങളിൽ മാത്രമാവണം. പോലീസ് പാസിനൊപ്പം തിരിച്ചറിയൽ കാർഡ് കൂടി കരുതണം. വാക്സിനേഷന് പോകുന്നവർക്കും, അടുത്തുള്ള സ്ഥലങ്ങളിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നവർക്കും സത്യവാങ്മൂലം മതി. അതിന്റെ മാതൃകയും ഈ വെബ്സൈറ്റിൽ ലഭിക്കും.

No comments