പ്രധാനമന്ത്രി കിസാൻ പദ്ധതി: 19,000 കോടി രൂപ ഇന്ന് കർഷകരുടെ അക്കൗണ്ടിൽ എത്തുമെന്ന് കേന്ദ്രം
പ്രധാൻ മന്ത്രി കിസാൻ സമൻ നിധി യോജന പദ്ധതിയുടെ എട്ടാം ഗഡുവും 2021-22 സാമ്പത്തിക വർഷത്തെ ആദ്യ ഗഡുവുമായ 19,000 കോടി രൂപഇന്ന് (മെയ് 14 ന്) കേന്ദ്രം വിതരണം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗിലൂടെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. 19,000 കോടിയിലധികം രൂപ ഇന്ന് 9.5 കോടിയിലധികം ഗുണഭോക്തൃ കർഷകരുടെ അക്കൗണ്ടിലെത്തുമെന്ന്പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അറിയിച്ചു.
ചെറുകിട കർഷകർക്കായി 2019 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് പി എം കിസാൻ നിധി. രാജ്യത്തെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് സാമ്പത്തിക സഹായം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം രാജ്യത്തെ 14 കോടി കർഷകർക്ക് പ്രതിവർഷം രണ്ടായിരം രൂപയുടെ മൂന്ന് ഗഡുക്കൾ ലഭിക്കും, അതായത് ഓരോ ഗുണഭോക്തൃ കർഷക കുടുംബങ്ങൾക്കും പ്രതിവർഷം ആറായിരം രൂപ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായമായി ലഭിക്കും. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) മോഡ് വഴി ഓൺലൈനായാണ് കേന്ദ്ര സർക്കാർ അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക വിതരണം ചെയ്യുക
സ്വന്തമായി രണ്ട് ഏക്കറിൽ കവിയാത്ത കൃഷി ഭൂമിയുള്ള ചെറുകിട കർഷകർക്കാണ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുക. പദ്ധതിക്കായി അപേക്ഷിക്കാൻ നിരവധി മാർഗങ്ങളുണ്ട്. കർഷകർക്ക് പിഎം കിസാൻ നിധി ഔദ്യോഗിക വെബ്സൈറ്റായ https://www.pmkisan.gov.in/ സന്ദർശിച്ച് സ്വയം രജിസ്റ്റർ ചെയ്യാൻ കഴിയും. ഇതുകൂടാതെ, കർഷകർക്ക് പ്രാദേശിക റവന്യൂ ഓഫീസറോ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രധാനമന്ത്രി-കിസാൻ യോജനയുടെ നോഡൽ ഓഫീസറുമായി ബന്ധപ്പെടാം. ഇതുമല്ലെങ്കിൽ അടുത്തുള്ള പൊതു സേവന കേന്ദ്രങ്ങൾ (സിഎസ്‌സി) സന്ദർശിച്ച് അപേക്ഷിക്കാം
പ്രധാനമന്ത്രി-കിസാൻ യോജനയ്ക്ക് അപേക്ഷിക്കാൻ കർഷകർക്ക് ഇനിപ്പറയുന്ന രേഖകൾ ആവശ്യമാണ്
ആധാർ കാർഡ്
ബാങ്ക് അക്കൗണ്ട്
ഭൂമി കൈവശമുള്ള പ്രമാണം
പൗരത്വ സർട്ടിഫിക്കറ്റ്
അപേക്ഷിക്കേണ്ടത് എങ്ങനെ?
- pmkisan.gov.in എന്ന വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്യുക.വലതുഭാഗത്ത് Farmers Corner എന്ന് കാണും.
- Farmers Cornerൽ ക്ലിക്ക് ചെയ്യുക.
- ഓപ്ഷനിൽ നിന്ന് ബെനിഫിഷ്യറി സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്യുക.
- ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകണം.
- മുകളിൽ പറഞ്ഞവ ചെയ്തു കഴിയുമ്പോൾ പട്ടികയിൽ നിങ്ങളുടെ പേരുണ്ടെങ്കിൽ കാണാവുന്നതാണ്.
പദ്ധതി സംബന്ധമായ സംശയങ്ങൾക്ക് 155261 / 011-24300606, 011-23381092 എന്ന പിഎം കിസാൻ ഹെൽപ്പ് ലൈൻ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുക. നാലു മാസം കൂടുമ്പോള്‍ 2000 രൂപ വീതമാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കാര്‍ഷിക മന്ത്രാലയം നിക്ഷേപിക്കുന്നത്. ഒന്നാംഘട്ടം- ഏപ്രിൽ- ജൂലൈ, രണ്ടാം ഘട്ടം- ആഗസ്റ്റ്- നവംബർ, മൂന്നാംഘട്ടം- ഡിസംബർ- മാർച്ച് എന്നിങ്ങനെയാണ് ലഭിക്കുക.
No comments