Breaking News

പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണം; കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മറ്റി

രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാൽ ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തണമെന്ന് കളളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.കോവിഡ് മഹാമാരിയില്‍ ജനങ്ങള്‍ നട്ടം തിരിയുമ്പോഴും ആവശ്യത്തിന് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ഇല്ലാതെ പൂടംകല്ല് താലൂക്ക് ആശുപത്രി പ്രവര്‍ത്തനം താളംതെറ്റുന്നതായി മണ്ഡലം കോൺഗ്രസ് കമ്മറ്റി ആരോപിച്ചു. കള്ളാര്‍, ബളാല്‍,പനത്തടി, കുറ്റിക്കോല്‍, കോടോം ബേളൂര്‍എന്നി മലയോര പഞ്ചായത്തുകാരുടെ ഏക ആശ്രയമായ താലൂക് ഹോസ്പിറ്റലില്‍ ദിവസേന 600 ഓളം രോഗികള്‍ എത്തുന്നുണ്ട്. ആശുപത്രിയില്‍ ഉള്ള ഡോക്ടര്‍മാരില്‍ പകുതി പേര്‍ക്ക് കോവിഡും മറ്റ് അനുബന്ധ മേഖലകളില്‍ ഡ്യൂട്ടി ചെയ്യേണ്ടിവരുന്നു. ബാക്കിയുള്ളവരില്‍ ചിലര്‍ നേരാം വണ്ണം ജോലി എടുക്കുന്നില്ല. അതുകൊണ്ടുതന്നെ ദിവസേന ഡ്യൂട്ടിയില്‍ എത്തുന്നവര്‍ക്ക് അമിതമായ ജോലി ഭാരവുമാണ്. നിലവില്‍ ജെ പി എന്‍, ജെ എച്ച് ഐ മാരുടെയും ഒഴിവുകള്‍ ഉണ്ടെങ്കിലും നികത്താന്‍ അതികൃതര്‍ തയ്യറാകുന്നില്ല. നാട്ടില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിലും, കോവിഡ് രോഗികളും ആശുപത്രിയില്‍ അടിയന്തിര ചിക്ത്‌സയ്ക്ക് എത്തുന്ന സാഹചര്യത്തിലും എത്രയുംപ്പെട്ടന്ന് ഒഴിവുകള്‍ നികത്തി മലയോര മേഖലയിലെ ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്റ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ഷാജിചാരത്ത്, പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, വിഘ്‌നേശ്വര ഭട്ട്, എം എം സൈമണ്‍ ,ബി അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു.

No comments