മഹാമാരികാലത്ത് ചികിത്സയും പരിചരണവും വേഗത്തിൽ ലഭ്യമാക്കാൻ DYFI ബിരിക്കുളം മേഖല കമ്മിറ്റിയുടെ സ്നേഹവണ്ടി ഓടിത്തുടങ്ങി
ബിരിക്കുളം: കോവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഏത് സമയത്തും ലഭ്യമാവുന്ന തരത്തിൽ നഗര ഗ്രാമ മേഖലകളിൽ ഓടിയെത്താൻ ഈ സ്നേഹ വണ്ടി ഉണ്ടാവും. കോവിഡിന് ഒന്നാം തരംഗം മുതൽ സേവന രംഗത്ത് സജീവമായി ഡിവൈഎഫ്ഐ ഉണ്ട്. അവശ്യസാധനങ്ങൾ മരുന്നുകൾ എന്നിവ എത്തിച്ചു നൽകുക ചികിത്സാകേന്ദ്രങ്ങൾ ഒരുക്കുക വീടുകൾ അണുവിമുക്തമാക്കുക തുടങ്ങി ഏത് ആവശ്യത്തിനും വിളിച്ചാൽ വിളിപ്പുറത്തെത്തും. സ്നേഹവണ്ടിയുടെ ഫ്ലാഗ്ഓഫ് കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ രവി നിർവഹിച്ചു. ചടങ്ങിൽ ദിലീപ്.കെ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം കെ.മണി, ലോക്കൽ കമ്മിറ്റി അംഗം രാജേഷ് വി, മേഖലാ ട്രഷറർ തോമസ്, ധനേഷ് എം കെ, പ്രദീപ് എം കെ തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി അനീഷ് ടി സ്വാഗതം പറഞ്ഞു. ഡി.വൈ.എഫ്.ഐ ബിരിക്കുളം മേഖലാ കമ്മിറ്റി അംഗം ഷിബു കാളിയാനമാണ് സ്നേഹവണ്ടിക്കായി വാഹനം വിട്ടുനൽകിയത് ഫോൺ: 9847166422
No comments