Breaking News

ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഇനി 'ടീംചെറുപുഴ' മൊബൈൽആപ്പിലൂടെ സമഗ്രമായി അറിയാം


ചെറുപുഴ : ചെറുപുഴ ഗ്രാമപഞ്ചായത്തിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പൊതുജനങ്ങൾക്ക് ഒരു ക്ലിക്കിൽ സേവനം ലഭ്യമാക്കുന്നതിനുമായി രൂപകൽപന ചെയ്ത മൊബൈൽ ആപ്ലിക്കേഷൻ "ടീം ചെറുപുഴ"യുടെ ലോഞ്ചിങ്ങ് നിയുക്ത പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനൻ നിർവ്വഹിച്ചു. 


കോക്കടവിലെ അതുൽ ജേക്കബും സഹോദരൻ അലൻ ജേക്കബും ചേർന്നാണ് പഞ്ചായത്തിന് വേണ്ടി സൗജന്യമായി ആപ്പ് നിർമ്മിച്ചത്.

മൊബൈൽ ഉപഭോക്താക്കൾക്ക് പ്ലേസ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

No comments