മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റും, ജാഗ്രതാസമിതി അംഗങ്ങളും കൈകോർത്തു; മഴയിൽ തകർന്ന വീട് താൽക്കാലികമായി പുനർനിർമ്മിച്ചു നൽകി
മാലോം: തുടർച്ചയായി പെയ്യുന്ന മഴയിൽ തകർന്ന വീട് പുനർനിർമ്മിച്ച് ജാഗ്രതാ സമിതി അംഗങ്ങളും കോവിഡ് വാർറൂം അംഗങ്ങളും മാതൃകയായി.ബളാൽ പഞ്ചായത്ത് പ്രസിഡന്റും, മഹാത്മാ ഗാന്ധി ചാരിറ്റി ട്രസ്റ്റ് ചെയർമാനുമായ രാജു കട്ടക്കയത്തിന്റെ നിർദേശ പ്രകാരമാണ് വീട് പുനർനിർമ്മിച്ചത്. ബളാൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ ബാബുവിന്റെ വീടാണ് കനത്ത മഴയിലും കാറ്റിലും തകർന്നത്.ജാഗ്രത സമിതി അംഗം ഗിരീഷ് വട്ടക്കാടിന്റെ നേതൃത്വത്തിൽ കോവിഡ് വാർറൂം അംഗങ്ങളും പങ്കെടുത്തു. ജാഗ്രത സമിതി അംഗങ്ങളായ സോമേഷ്, ജോമോൻ പി വി,സുബിത്, സ്മിജു, അമൽ പാരതാൽ , വിനീഷ്,ഷിജോ മോൻ , മാർട്ടിൻ ജോർജ് എന്നിവരും കോവിഡ് വാർ റൂം അംഗം ഡാർലിൻ ജോർജ് കടവൻ എന്നിവരും പങ്കെടുത്തു.
No comments