മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും സമയക്രമം പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം; വ്യാപാരി വ്യാവസായി ഏകോപന സമിതി
കാസര്‍കോട്: കോവിഡ് മഹാമാരിയെ തുടര്‍ന്ന് സര്‍ക്കാര്‍ നടപ്പിലാക്കിയ കോവിഡ് മാനദണ്ഡങ്ങള്‍ വ്യാപാരികള്‍ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും സമയക്രമം പാലിച്ച് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിയുടെ രണ്ടാംവരവോടെ സമസ്ത മേഖലയും സ്തംഭനാവസ്ഥയിലാണ്. രോഗം പടര്‍ന്നുപിടിക്കാതിരിക്കുന്നതിന് നേരത്തെ ഒമ്പത് ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രോഗ വ്യാപനത്തിന് വലിയ കുറവൊന്നും വരാത്തതിനാല്‍ 23 വരെ ലോക്ഡൗണ്‍ നീട്ടി. ഇതുമൂലം വ്യാപാരികളാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. ചെറുകിട വ്യാപാരികള്‍ പലരും ആത്മഹത്യയുടെ വക്കിലാണ്. എല്ലാ വ്യാപാര സ്ഥാപനങ്ങളും സമയക്രമീകരണത്തിനും ദിവസ ക്രമീകരണത്തിനും വിധേയമായി തുറക്കാന്‍ അനുവദിക്കണം. ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുന്നതിന് പ്രത്യേക പാക്കേജ് ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ പ്രഖ്യാപിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ജില്ലയിലെ എം.എല്‍എമാര്‍ക്കും എം.പിക്കും നിവേദനം നല്‍കി. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ. അഹമദ് ഷരീഫ്, വൈസ് പ്രസിഡണ്ട് വിക്രം പൈ, ട്രഷറര്‍ മാഹിന്‍ കോളിക്കര എന്നിവര്‍ സംബന്ധിച്ചു.
No comments