പരപ്പയിലെ കോവിഡ്19 ക്വാറൻ്റൈൻ കേന്ദ്രം ജനകീയ ഇടപെടലിൽ ശ്രദ്ധേയമാകുന്നു
പരപ്പ: കോവിഡ് പോസിറ്റീവ് രോഗികൾക്കായി കിനാനൂർ -കരിന്തളം ഗ്രാമപഞ്ചായത്തിൽ പരപ്പ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ച കോറൻ്റൈൻ കേന്ദ്രത്തിലേക്കു ഭക്ഷ്യവിഭവങ്ങളും, സാമ്പത്തിക സഹായങ്ങളുമായി സന്നദ്ധ യുവജന - സാംസ്കാരികസംഘടനകളും സ്ഥാപനങ്ങളും, വ്യക്തികളും ആവേശപൂർവ്വം എത്തുന്നു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് വേണ്ടി പ്രസിഡൻ്റ് എം.ലക്ഷ്മി, വൈസ് പ്രസിഡൻ്റ് കെ.ഭൂപേഷ് എന്നിവർ 40 കിടക്കകൾ കോറൻെറൻ കമ്മറ്റിയെ ഏല്പിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യുണിറ്റിന് വേണ്ടി കിടക്ക, തലയണ, ബക്കറ്റ്, മഗ്ഗ് എന്നിവ ഭാരവാഹികളായ വിജയൻ കോട്ടക്കൽ, സലീം എന്നിവർ ചേർന്ന് നല്കി. ,DYFI പരപ്പ മേഖലാ കമ്മറ്റി നേതാക്കളായ ഗിരീഷ് കാരാട്ട്, അമൽ തങ്കച്ചൻ എന്നിവർ സാനി ട്ടൈസർ, മാസ്ക്, എന്നിവയും,DYFI മേക്കാറളം യൂണിറ്റിന് വേണ്ടി കെ.മണി, ശ്യാം ചന്ദ്രൻ ,ജോമോൻ എന്നിവർ 500 മുട്ടയും ,DYFI പ്രതിഭാനഗർ യൂണിറ്റ് മാസ്കും കമ്മിറ്റി ഭാരവാഹികളെ ഏല്പിച്ചു.
പരപ്പ എട്ടാം വാർഡിലെ കുടുംബശ്രീ യൂണിറ്റുകളായ പുലരി, ശ്രീലക്ഷ്മി, ധനലക്ഷ്മി,ഗ്രാമലക്ഷ്മി സംഘങ്ങൾ ചേർന്ന് അരിയും, പച്ചക്കറിയും, പലവ്യഞ്ജനങ്ങളും നല്കി. കുടുംബശീ ഭാരവാഹികൾ സ്വർണലത ടി,സ്വപ്ന.വി,
കെ.വി.തങ്കമണി, അജിത.ടി, രാജമ്മ തങ്കപ്പൻ, വിദ്യ സുനിൽ, രസ്ന ബാബു. എന്നിവർ നേതൃത്വം നല്കി.പ്രതിഭാ നഗറിലെ വി.ബാബുവിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ഭാര്യ രസ്ന അരി നല്കി.
രണ്ടാം ദിവസത്തെ ഭക്ഷണത്തിനൊപ്പം ആവശ്യമായ ചിക്കൻ ചുമട്ട് തൊഴിലാളി യൂണിയൻ (CITU) പരപ്പ യൂണിറ്റ് നേതാക്കൾകെ.നാരായണൻ, പവിത്രൻ.വി.കെ. എന്നിവർ ചേർന്ന് നല്കി.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.രവി,കോറൻെറൻ കമ്മറ്റി ഭാരവാഹികളായ സി.എച്ച്.അബ്ദുൾ നാസർ, എ.ആർ.രാജു, ഗിരീഷ് കാരാട്ട്, വിനോദ് പന്നിത്തടം, എ.ആർ.വിജയകുമാർ ചന്ദ്രൻ പൈക്ക എന്നിവർ ചേർന്ന് ഭക്ഷ്യോല്പന്നങ്ങളും, വിവിധ സഹായങ്ങളും ഏറ്റുവാങ്ങി.
No comments