Breaking News

കാസര്‍കോട് ജില്ലയിലെ കടലാക്രമണത്തിന് ശാശ്വത പരിഹാരം വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി


കാസര്‍കോട് : കാസറഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ കടലാക്രമണം രൂക്ഷമായ സാഹചര്യമാണുള്ളത്. കാസറഗോഡ് ജില്ലയില്‍ മുസോടി,  കാപ്പില്‍,അഴിത്തല, തൈക്കടപ്പുറം, വലിയപറമ്പ, ഉപ്പള, അജാനൂര്‍, മാട്ടൂല്‍ എന്നിവിടങ്ങളില്‍ കാടലാക്രമണം വന്‍ സാമ്പത്തിക നഷ്ടമാണ് തീരദേശ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അധ്യക്ഷനായ പ്രധാന മന്ത്രി, സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മന്റ് അതോറിറ്റി അധ്യക്ഷനായ മുഖ്യ മന്ത്രി, ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് എം പി രാജ് മോഹന്‍ ഉണ്ണിത്താന്‍ കത്തയച്ചു. തീരദേശ മേഖലയില്‍ കടലാക്രമണ ഭീഷണി ശാശ്വതമായി തടയുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അടിസ്ഥാന സൗകര്യം നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മന്റ് കമ്മീഷണറുമായും നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മന്റ് അതോറിറ്റി മെമ്പര്‍ സെക്രെട്ടറിയുമായും ഫോണില്‍ ബന്ധപെട്ട് അപകടാവസ്ഥ ബോധ്യപ്പെടുത്തി, ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കി.

No comments