കനത്തമഴയിൽ പെരിയ താന്നിയടി വാവടുക്കത്തെ കുടിവെള്ള പദ്ധതിയുടെ പമ്പ്ഹൗസ് തകർന്നു വീണു
പെരിയ: വർഷങ്ങളായി പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ആയിരക്കണക്കിന് കുടുംബങ്ങയുടെ കുടിവെള്ള സ്രോതസ്സായ താന്നിയടി വാവടുക്കം പുഴക്കരയിലെ പമ്പ് ഹൗസ് ഇന്നലെ രാത്രി തകര്‍ന്നു വീണു. വാട്ടർ അതോരറ്റിയുടെ പുല്ലൂർ പെരിയ പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസാണ് പുഴയിൽ പതിച്ചത്. സമീപത്തെ വൈദ്യുതി തൂണും തകര്‍ന്നു. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.
No comments