മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് പ്രവേശത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു
കാസർകോട്: പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മികവാർന്ന വിദ്യാഭ്യാസം മറ്റ് എല്ലാ അടിസ്ഥാന സൗകര്യങ്ങളോടുംകൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പട്ടികജാതി
പട്ടികവർഗ്ഗവികസന വകുപ്പുകളുടെ കീഴിൽ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ പ്രവർത്തിച്ചു വരുന്നത്.
2020-21 അദ്ധ്യയനവർഷം മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് പ്രവേശത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അഞ്ചാം ക്ലാസുകളിലേക്കുള്ള പ്രവേശനമാണ് ഇതിലൂടെ സാധ്യമാവുക. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ബന്ധപ്പെട്ട ബ്ലോക്ക്/മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലും, ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും നേരിട്ട് സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കുവാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം.
അപേക്ഷയോടൊപ്പം വിദ്യാർത്ഥികളുടെ ജാതി, കുടുംബ വാർഷിക വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റ് കൂടി ഉൾപ്പെടുത്തിയിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി - 10.6.2021
കൂടുതൽ വിവരങ്ങൾക്ക് അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്.
No comments