Breaking News

ഇനി സ്ഥലപരിമിതി തടസ്സമാകില്ല; കോവിഡ് വാക്സീൻ കേന്ദ്രമാക്കാൻ മദ്രസ്സ കെട്ടിടം വിട്ടു നൽകി മൗക്കോട് നജാത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി


കുന്നുംകൈ: സ്ഥലപരിമിതി കാരണം മൗക്കോട് എഫ് എച്ച് സി യുടെ കീഴിലുള്ള വാക്സീൻ സെൻറർ അപര്യാപ്തമായപ്പോൾ ആരോഗ്യ വകുപ്പിന് കൈത്താങ്ങായി  തൊട്ടടുത്തുള്ള മൗക്കോട്  നജാത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി. കമ്മറ്റിക്ക് കീഴിലുള്ള സിറാജുൽഹുദാ മദ്രസ കെട്ടിടം കോവിഡ് വാക്സിൻ കേന്ദ്രമാക്കാൻ വിട്ടു നൽകി.

ജമാ അത്ത് പ്രസിഡണ്ട് പി ഉമ്മർ മൗലവി മെഡിക്കൽ ഓഫീസർ ഡോ.മനുവിന് കെട്ടിടത്തിൻ്റെ താക്കോൽ കൈമാറി.

ഹെൽത്ത് ഇൻചാർജ് സജി, സെക്രട്ടി ഇബ്രാഹിം കുട്ടി ,വി.വി ഖാദർ ,പി.കെ റാഷിദ്, പി ശബീബ്, കെ.വി സലാം ,മാഷ് ടീം അംഗങ്ങൾ, കോവിഡ് വളണ്ടിയർമാർ, അരോഗ്യ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.

No comments