Breaking News

ഇന്ത്യയുള്‍പ്പെടയുള്ള രാജ്യങ്ങളില്‍ കുടുങ്ങിയവരുടെ ഇഖാമ, റീ എന്‍ട്രി, സന്ദര്‍ശക വിസ എന്നിവയുടെ കാലാവധി നീട്ടി നല്‍കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്




ദമാം | അവധിക്ക് സ്വദേശങ്ങളിലേക്ക് മടങ്ങിയ ശേഷം കൊവിഡ് മൂലം പ്രവേശന വിലക്ക് നിലവില്‍ വന്നതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രിയും 2021 ജൂണ്‍ രണ്ട് വരെ സൗജന്യമായി പുതുക്കി നല്‍കാന്‍ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ ഉത്തരവ്

നിലവില്‍ നിരവധി പേരാണ് നേപ്പാള്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുന്നത് .പുതിയ ഉത്തരവ് ആയിരകണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാകും .ഇതോടപ്പം വിസിറ്റിങ് വിസയും സൗജന്യമായി നീട്ടി നല്‍കാന്‍ നിര്‍ദേശമുണ്ട്. സഊദിയില്‍ ആദ്യമായി പ്രവേശന വിലക്ക് നിലവില്‍ വന്ന സമയത്തും വിവിധ രാജ്യങ്ങളില്‍ കഴിയുന്നവര്‍ക്ക് സൗജന്യമായി ഇഖാമയും , റീ എന്‍ട്രിയും പുതുക്കി നല്‍കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവ് നല്‍കിയിരുന്നു


രാജ കാരുണ്യത്തെ സ്വാഗതം ചെയ്ത് ഐസിഎഫ്

സഊദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് ഇഖാമ, റീ എന്‍ട്രി എന്നിവ സൗജന്യമായി നീട്ടിക്കൊടുക്കാനുള്ള സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ കാരുണ്യ പ്രഖ്യാപനം പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഗുണകരമാകുമെന്നും , ഭരണകര്‍ത്താക്കളെ അഭിനന്ദിക്കുന്നുവെന്നും ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ വ്യക്തമാക്കി. കോവിഡ് മൂലം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്കു കാരണം നിരവധി വിദേശികളായിരുന്നു വിഷമാവസ്ഥയിലുണ്ടായിരുന്നത്. പുതിയ തീരുമാനം പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് വലിയ ആശ്വാസം നല്കുന്നതാണെന്നും ഐ സി എഫ് വിലയിരുത്തി



No comments