കിനാനൂർ കരിന്തളത്തെ നിർധനർക്ക് ഭക്ഷ്യകിറ്റുകൾ നൽകി വെള്ളരിക്കുണ്ട് YMCA
വെള്ളരിക്കുണ്ട്: വൈഎംസിഎ മന്ന പദ്ധതി പ്രകാരം കിനാനൂർ കരിന്തളം പഞ്ചായത്തിലെ നിർധനരായ കുടുംബങ്ങൾക്ക് നൽകാനുള്ള ഭക്ഷ്യകിറ്റ് തയ്യാറായി. വൈ.എം.സി.എ പ്രോഗ്രാം കൺവീനർ ജിബിൻ എബ്രഹാം വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് ജന.സെക്രട്ടറി തോമസ് ചെറിയാന് ഭക്ഷ്യ കിറ്റുകൾ കൈമാറി. ചടങ്ങിൽ വൈഎംസിഎ മീഡിയ കമ്യൂണിക്കേഷൻ ജില്ലാ ചെയർമാൻ സാലു കെ.എ അദ്ധ്യക്ഷത വഹിച്ചു. സജി തോമസ് മണ്ണാർകുന്നേൽ, കുര്യാക്കോസ് പാണാങ്കുഴി എന്നിവർ പ്രസംഗിച്ചു
No comments