പഞ്ചായത്ത് കോവിഡ് റിലീഫ് ഫണ്ടിലേക്ക് അരലക്ഷം രൂപ സംഭാവന നൽകി കിനാനൂർ കരിന്തളത്തെ പ്രൈഡ്ആർമി നവമാധ്യമ കൂട്ടായ്മ
കരിന്തളം: പ്രൈഡ് ആർമി കിനാനൂർ കരിന്തളം നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കോവിഡ് റിലീഫ് ഫണ്ടിലേക്ക് അരലക്ഷം രൂപ സംഭാവന ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി തുക ഏറ്റുവാങ്ങി. ഗോകുൽ ഗംഗാധരൻ,
കെ വി ശ്യാംചന്ദ്രൻ,പ്രദീപ് പയ്യംകുളം,ധനേഷ് കോളംകുളം,നിധീഷ് കക്കോട്,അജിത് കുമാർ, എന്നിവരുടെ നേതൃത്വത്തിലുള്ള ഗ്രുപ്പ് അഡ്മിൻ അംഗങ്ങളും പഞ്ചായത്ത് സെക്രട്ടറി മനോജ് എൻ നോഡൽ ഓഫിസർ സന്തോഷ് കുമാർ സെക്ടർ മജിസ്ട്രേറ്റ് തോമസ്
മെഡിക്കൽ ഓഫിസർ ജിഷ മുങ്ങത്ത് എന്നവരും ചടങ്ങിൽ പങ്കെടുത്തു.
No comments