തീരദേശ മേഖലയിൽ അജാനൂർ ഗ്രാമ പഞ്ചായത്തിൻ്റെ കരുതൽ സ്പർശം തീരദേശ മേഖലയിൽ നടപ്പിലാക്കിയത് വിവിധ പദ്ധതികൾ
അജാനൂർ : അജാനൂർ ഗ്രാമ പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന "പുഞ്ചിരി " സിറോ ടി പി ആർ കർമ്മ പദ്ധതിയുടെ ഭാഗമായി തീരദേശ മേഖലയിൽ പ്രത്യേക പദ്ധതി നടപ്പിലാക്കി. തീരദേശ വാർഡുകളിലെ മുഴുവൻ മത്സ്യ തൊഴിലാളികൾക്കും ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. കോവിഡ് രോഗികളുടേയും മറ്റ് രോഗമുള്ളവരുടെയും ശരീരത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കുന്നതിന് വേണ്ടി പൾസ് ഓക്സി മിറ്ററുകളും വിതരണം ചെയ്തു. ജാഗ്രതാ വളണ്ടിയേർസിന് ആവശ്യമായ മാസ്ക്ക് ഗ്ലൗസ് എന്നിവയും നൽകി. രോഗികളെ ആശുപതികിലേക്കും കോവിഡ് ടെസ്റ്റിനും കൊണ്ടുപോകുന്നതിന്ന് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ വീടുകളിൽ അണുനശീകരണവും നടത്തിവരുന്നുണ്ട്. തീരദേശ വാർഡുകളിൽ പൾസ് ഓക്സി മീറ്ററുകളുടേയും പ്രതിരോധ മരുന്നിന്റേയും വിതരണം പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ നിർവഹിച്ചു. വിവിധ വാർഡുകളിലായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ മീന , കെ കൃഷ്ണൻ മാസ്റ്റർ, ഷീബ ഉമ്മർ , പഞ്ചായത്ത് അംഗങ്ങളായ എം ബാലകൃഷ്ണൻ , സി കുഞ്ഞാമിന, അശോകൻ ഇട്ടമ്മൽ , രവീന്ദ്രൻ , ഇബ്രാഹിം ആവിക്കൽ , കെ സതി , ഹംസ , എന്നിവരും ജീവനക്കാരായ ജിതേഷ്, നജുമുദ്ദീൻ എന്നിവരും സന്നിഹിതരായിരുന്നു.
No comments