വാക്‌സിൻ രെജിസ്ട്രേൻ ഹെല്പ് ഡസ്കുമായ് ജാഗ്രത സമതിയും കോവിട് വാർ റൂം അംഗങ്ങങ്ങളും
മാലോം :കോവിട് വാക്സിൻ രെജിസ്ട്രേഷൻ ചെയ്യാൻ പൊതു ജനങ്ങൾക്ക് സഹായവുമായി ബളാൽ പഞ്ചായത്തിൽ വിവിധ വാർഡുകളിൽ ഹെല്പ് ഡെസ്കുകൾ ആരംഭിച്ചു.എട്ടുംഒൻപതുo വാർഡിൽ ഉള്ളവർക്ക് കൊന്നക്കാട് പബ്ലിക് ലൈബ്രററിയിൽ പഞ്ചായത്ത് അംഗം പി സി രഘു നാഥന്റെ നേതൃത്വതിൽ രെജിസ്ട്രേഷൻ തുടങ്ങി.കോവിട് വാർ റൂം അംഗം ഡാർലിൻ ജോർജ് കടവൻ, ജാഗ്രത സമിതി അംഗങ്ങൾ ആയ ജെമി പാലക്കൽ, ഡെൽവിൻ എന്നിവർ പങ്കാളികളായി. വാർഡ് പതിനൊന്നിൽ വള്ളിക്കടവ് അംഗൻവാടിയിലും, നട്ടക്കൽ സ്കൂളിലും, വാഴയിൽ കോളനിയിലും രെജിസ്ട്രേഷൻ നടത്തി. വാർഡ് മെമ്പർ ജെസ്സി ചാക്കോ, അമൽ പാരതാൽ, സോമേഷ്, ജോമോൻ, ഷിജോ തെങ്ങും തൊട്ടo, സുബിത് ചെമ്പക ശേരി എന്നിവർ പങ്കെടുത്തു.
No comments