Breaking News

ബത്തേരിയിൽ സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ കുട്ടിയും മരിച്ചു


വയനാട്: സുൽത്താൻ ബത്തേരിയിൽ സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയും മരണത്തിന് കീഴടങ്ങി. കാരക്കണ്ടി ജലീൽ – സുൽഫിത്ത് ദമ്പതികളുടെ മകൻ ഫെബിൻ ഫിറോസാണ് ഇന്ന് പുലർച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. പതിമൂന്ന് വയസായിരുന്നു കുട്ടിയ്ക്ക്.



 കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ കഴിഞ്ഞ 22നായിരുന്നു സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. സ്‌പോടനത്തിൽ പരിക്കേറ്റിരുന്ന മുരളി (16), അജ്മൽ (14) എന്നിവർ കഴിഞ്ഞ 26ന് മരണത്തിന് കീഴടങ്ങിയരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ഷെഡിനുള്ളിൽ നിന്നും സ്ഫോടന ശബ്ദം കേട്ട് പ്രദേശവാസികൾ പുറത്തിറങ്ങിയപ്പോൾ ഷെഡിൽ നിന്നും പൊള്ളലേറ്റ കുട്ടികൾ പുറത്തേക്ക് ഓടി വരുന്നതാണ് കണ്ടത്.


ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കുട്ടികളെ മാറ്റിയിരുന്നു. ഷെഡിൽ മറ്റ് സാധനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സിമെന്റ് കട്ടയിൽ നിർമ്മിച്ച ചുവരും മേൽക്കൂര കോൺക്രീറ്റിലുമായതിനാൽ ഷെഡിന് നാശം സംഭവിച്ചില്ല. ഷെഡിന്റെ അടുക്കള പോലുള്ള ഭാഗത്താണ് സ്‌ഫോടനമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പോലീസ് അന്വേഷണം നടത്തി വരികയാണ്.

No comments