യാസ്: 25 ട്രെയിനുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഇന്ന് യാസ് ചുഴലിക്കാറ്റായി മാറാനിരിക്കെ മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ശനിയാഴ്ചവരെ 25 ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം-പാറ്റ്‌ന, തിരുവനന്തപുരം-സില്‍ചാര്‍ ഉള്‍പ്പെടെ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഈസ്റ്റേണ്‍ റെയില്‍വെ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതായും മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത്തില്‍ ഒഡീഷയിലെ പാരാദീപ്, പശ്ചിമബംഗാളിലെ സാഗര്‍ ദ്വീപ് എന്നി വിടങ്ങളില്‍ മേയ് 26നു വൈകുന്നേരം വീശിയടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 25ന് പശ്ചിമബംഗാള്‍, ഒഡീഷ തീരങ്ങളില്‍ ഇടിയോടുകൂടിയ കനത്തമഴ പെയ്യും.
No comments