ബളാൽ പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്ക് കോവിട് വാക്സിനേഷൻ ഹെല്പ് ഡസ്ക് ആരംഭിച്ചു
വെള്ളരിക്കുണ്ട് : ഭിന്ന ശേഷിക്കാർക്കുള്ള കോവിട് വാക്സിനേഷൻ ഹെല്പ് ഡസ്ക് ബളാൽ പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചു. കേരള സാമൂഹിക നീതി വകുപ്പിന്റെ ന്റെയും ബളാൽ ഗ്രാമ പഞ്ചായത്തിന്റെയും സഹകരണതോടെയുള്ള ഹെല്പ് ഡസ്ക് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. ബളാൽ പഞ്ചായത്തിൽ ഉള്ള അഞ്ഞൂറോളം രോഗികൾക്ക് ഈ ഹെല്പ് ഡസ്ക്ന്റെ സഹായം ലഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയo പറഞ്ഞു. ബ്ലോക്ക് റിസോർസ് സെന്റർ അംഗം ഷിനി ഫിലിപ്പ്, കോവിട് വാർ റൂം അംഗം ഡാർലിൻ ജോർജ് കടവൻ, പഞ്ചായത്ത് അംഗം പി സി രഘു നാഥൻ, ഹെല്പ് ഡസ്ക് അംഗങ്ങൾ ആയ അമൽ പാരത്താൽ, ഷിൻസ് നോമ്പിൽ, വിജിത്ത് എ പി, പ്രജിത് എസ് എന്നിവരും പങ്കെടുത്തു.
No comments