Breaking News

എസ്.എഫ്.ഐ 'സ്‍മാർട്ട് ഫോൺ-ടാബ് ചാലഞ്ച്' എളേരി ഏരിയാതല ഉദ്ഘാടനം ബളാൽ ഗവ.ഹൈസ്ക്കൂളിൽ നടന്നു


വെള്ളരിക്കുണ്ട്: 'കുട്ടികൾ പുഞ്ചിരിയോടെ പഠിക്കട്ടെ.. സ്മാർട്ട്‌ ആവട്ടെ കാസറഗോഡ്' സ്‍മാർട്ട് ഫോൺ -ടാബ് ചാലഞ്ച് എസ് എഫ് ഐ എളേരി ഏരിയാതല ഉദ്ഘാടനം ബളാൽ ജി.എച്ച്.എസ് പ്രധാനധ്യാപകൻ ബാബുരാജിന് സ്മാർട്ട് ഫോൺ കൈമാറി കൊണ്ട് എസ്.എഫ്.ഐ കാസറഗോഡ് ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു ഉദ്ഘാടനം നിർവഹിച്ചു. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി അർജുൻ പ്ലാച്ചിക്കര, ഏരിയ ജോയിന്റ് സെക്രട്ടറിമാരായ അജിത്ത് ചന്ദ്രൻ, ആഡോൺ ഫ്രാൻസിസ്, സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ ശ്രീ.രാധാകൃഷ്ണൻ , സിപിഐ(എം) ബളാൽ ലോക്കൽ കമ്മറ്റി അംഗം രാമചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

No comments