കിനാനൂർ കരിന്തളം പതിമൂന്നാം വാർഡിലെ കുമ്പളപ്പള്ളി-ചീറ്റമൂല കോളനി ക്ലസ്റ്ററും കണ്ടെയിന്റ്മെന്റ് സോണാക്കി അടച്ചിടുന്നു
പെരിയങ്ങാനം: കിനാനൂർ-കരിന്തളം ഗ്രാമ പഞ്ചായത്തിലെ പതിമൂന്നും വാർഡായ കുമ്പളപ്പള്ളിയിൽ 31പേർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ വാർഡിലെ കൂടുതൽ പോസിറ്റീവ് കേസുകളുളള കുമ്പളപ്പള്ളി ചീറ്റമൂല കോളനി ക്ലസ്റ്റർ ഇന്ന് വൈകുന്നേരം 5 മണി മുതൽ കണ്ടയിൻറ്മെന്റ് സോണായി പ്രഖ്യാപിച്ച് സമ്പൂർണമായി അടച്ചിടുന്നു.
ഇതിന്റെ ഭാഗമായി മേൽ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന എല്ലാ റോഡുകളും വൈകു: 5 മണിയോടെ ജാഗ്രതാ സമിതി അടച്ചിടും
ഈ പ്രദേശങ്ങളിലെ മുഴുവൻ ആളുകളും അവരവരുടെ വീടുകളിൽ തന്നെ കഴിയണം. വീടുകളിൽ കഴിയുന്നവരും നിർബന്ധമായുംമാസ്ക് ധരിക്കുകയും സാനിടൈസർ ഉപയോഗിക്കുകയും വേണം.
പ്രദേശത്ത് നിന്നും ആരും പുറത്തേക്കോ, പുറത്ത് നിന്നും ആരും ഈ പ്രദേശങ്ങളിലേക്കോ പ്രവേശിക്കാൻ പാടില്ല -
ഇനിയൊരറിയിപ്പ് വരെ പ്രദേശത്ത് കടകളുണ്ടെങ്കിൽ രാവിലെ 8 മണി മുതൽ 2 മണി വരെ മാത്രമേ പ്രവർത്തിക്കാവു.
ഈ പ്രദേശത്തെ എല്ലാ വിധ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തി വെക്കണം.
ആരോഗ്യ പ്രവർ ത്തകർ , പോലീസ്, ജാഗ്രതാ സമിതി പ്രവർത്തകർ എന്നിവരുടെ നിർദ്ദേശങ്ങൾ എല്ലാവരും അംഗീകരിച്ച് നടപ്പിലാക്കണം
മരുന്ന്, ഭക്ഷ്യ സാധനങ്ങൾ മുതലായവ സന്നദ്ധ വളണ്ടിയർമാരെ ബന്ധപ്പെട്ടാൽ എത്തിച്ചു തരുന്നതാണ്.
പോസിറ്റായ വരെ വീട്ടിൽ നിർത്താതെ പഞ്ചായത്ത് DCC കളിലേക്ക് നിർബന്ധമായും മാറ്റണം.
പ്രൈമറി കോൺടാക്റ്റുള്ളവർ നിർബന്ധമായും ഏഴ് ദിവസം ഹോം ഐസ്വലേഷനിൽ കഴിഞ്ഞ് ടെസ്റ്റ് ചെയ്യണം.
പഞ്ചായത്തിലെ ചായ്യോം ചക്ളിയ കോളനിയിൽ പ്രഖ്യാപിച്ച കണ്ടയിന്റ് മെന്റ് സോൺ തുടരുന്ന തോടൊപ്പം മറ്റ് ഭാഗങ്ങളിൽ സർക്കാർ പ്രഖ്യാപിച നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന്
കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി അറിയിക്കുന്നു
No comments