Breaking News

ക്ഷീര കർഷകർക്ക് കൈത്താങ്ങായി കിനാനൂർ കരിന്തളം മാതൃക പൂർത്തിയായ തൊഴുത്തുകളുടെ പഞ്ചായത്ത് തല ഉൽഘാടനം പ്രസിഡണ്ട് ടി.കെ.രവി നിർവ്വഹിച്ചു


കോയിത്തട്ട: കിനാനൂർ-കരിന്തളം ഗ്രാമ പഞ്ചായത്തിലെ ക്ഷീര കർഷകർ ആഹ്ളാദത്തിൽ. പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 75 ഓളം ക്ഷീര കർഷകർക്കാണ് 2020 - 21 വർഷത്തിൽ ആധുനി രീതിയിലുളള പശുതൊഴുത്ത് നിർമ്മിച്ച് നൽകിയത്

5 പശുവിനുള്ള തൊഴുത്ത്  മുതൽ 14 പശുവിനുള്ള  തൊഴുത്ത്  വരെ നൽകി


123 ലക്ഷം  രൂപയാണ് ഈ  ഇനത്തിൽ ചിലവഴിക്കുന്നത്.

 ആധുനിക രീതിയിൽ ഉള്ള വാട്ടർ സിസ്റ്റം, സ്പേസ്ർ പോൾ, പുൽതൊട്ടി എന്നിവ സഹിതമാണ്  തൊഴുത്തുകൾ നിർമ്മിച്ചത്. ചായോത്ത്, കൊല്ലമ്പാറ, നെല്ലിയടുക്കം, കാലിച്ചാമരം, പെരിയങ്ങാനം തുടങ്ങിയി ക്ഷീരസംഘങ്ങളിലൂടെയാണ് അർഹരായ ഗുണഭോക്താക്കളെ തെരെഞ്ഞെടുത്തത്. ഈ വർഷം 170 പശുത്തൊഴുത്ത് നിർമ്മിക്കാനുള്ള തീരുമാനമെടുത്ത് ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ് നടന്നു വരുന്നു.

പൂർത്തിയായ തൊഴുത്തുകളുടെ പഞ്ചായത്ത് തല ഉൽഘാടനം കരിന്തളത്ത് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി നിർവ്വഹിച്ചു. ഉമേശൻ വേളൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ശാന്ത, ജോയിന്റ് ബി ഡി ഒ. സന്തോഷ് കുമാർ ഏ.വി. , പഞ്ചായത്ത് സ്റ്റാന്റിംഗ കമ്മറ്റി ചെയർമാൻമാരായ ഷൈജമ്മ ബെന്നി, കെ. അജിത് കുമാർ, പഞ്ചായത്ത് മെമ്പർമാരായ കെ.യശോദ, ടി.എസ്.ബിന്ദു, ക്ഷീര കർഷകരായ രമണി ഏ.വി, കെ.തമ്പായി എന്നിവർ സംസാരിച്ചു. എൻജിനിയർ കെ.വി സരുൺകുമാർ സ്വാഗതം പറഞ്ഞു.

No comments