ടിപിആർ കുറയുന്നില്ല; സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവ് ഇല്ല
തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ കുറയാത്തതിനാൽ, സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവ് നൽകേണ്ടെന്ന് തീരുമാനിച്ചു. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ടി.പി.ആര്‍ നിരക്ക് പത്ത് ശതമാനത്തില്‍ കുറയാത്തതിന്റെ പശ്ചാത്തലത്തില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത അവലോകന യോഗം സംസ്ഥാനത്ത് ചേരും. ടി. പി. ആര്‍ നിരക്ക് പത്ത് ശതമാനത്തില്‍നിന്ന് അഞ്ചുശതമാനത്തിലേക്ക് കുറയ്ക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.
അതിനിടെ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച പതിവുപോലെ തുടരും. ക്രൈസ്തവ ദേവാലയങ്ങളിലെ ഞായറാഴ്ച പ്രാര്‍ഥനയ്ക്ക് ഇളവില്ല. നേരത്തെ, ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കായി ഇളവ് അനുവദിക്കണമെന്ന ആവശ്യം സഭാനേതൃത്വം ഉന്നയിച്ചിരുന്നു. എന്നാല്‍, ഈ സാഹചര്യത്തില്‍ പള്ളികളില്‍ ആളുകള്‍ കൂട്ടത്തോടെയെത്തുന്നത് രോഗ്യതീവ്രത വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും അവലോകന യോഗത്തില്‍ വിലയിരുത്തി.
No comments