Breaking News

ബി ജെ പി നീലേശ്വരം മുനിസിപ്പൽ കമ്മറ്റി പദയാത്ര നടത്തി


നീലേശ്വരം : ആയിരം കോടിയുടെ വനം കൊള്ളയുടെ കുറ്റക്കാർക്കെതിരെ നടപടി എടുക്കുക സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങൾക്കും സംരക്ഷണം നൽകുന്നത് സർക്കാരും സിപിഎമ്മും അവസാനിപ്പിക്കുക പീഡനങ്ങൾ തടയാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബിജെപി നീലേശ്വരം മുനിസിപ്പൽ കമ്മിറ്റി പദയാത്ര  സംഘടിപ്പിച്ചു.പദയാത്ര ബിജെപി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡണ്ട് സി വി സുരേഷ് ഉദ്ഘാടനം ചെയ്തു ബിജെപി മുനിസിപ്പൽ പ്രസിഡന്റ് പി. വി സുകുമാരൻ അധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ സെക്രട്ടറി സാഗർ ചാത്ത മത്ത് സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി വെങ്ങാട്ട് കുഞ്ഞിരാമൻ, മണ്ഡലം ട്രഷറർ ടി രാധകൃഷ്ണൻ , മുൻസിപ്പൽ വൈസ് പ്രസിഡന്റ് എം.വി വിജയൻ , മണ്ഡലം കമ്മറ്റി അംഗം രാജൻ, എന്നിവർ നേതൃത്ത്വം നൽകി. ബി ജെ പി മുൻസിപ്പൽ ജനറൽ സെക്രട്ടറി പി മോഹൻ സ്വാഗതവു സെക്രട്ടറി വി കൃഷ്ണകുമാർ നന്ദിയു പറഞ്ഞു.

No comments