Breaking News

ഇടതു സർക്കാരിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ ബിജെപി പ്രതിഷേധം ബളാൽ, മാലോം വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ സമരം നടത്തി


വെള്ളരിക്കുണ്ട്: വിവാദ ഉത്തരവിന്റെ മറവിൽ ആയിരം കോടിയുടെ വനംകൊള്ള നടത്തിയവരെ സംരക്ഷിക്കുന്ന ഇടത് സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും, മരംമുറി കേസ് അന്വേഷണത്തിന് ജുഡീഷ്യൽ കമ്മിഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടും ബി.ജെ.പി. സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ നടത്തി. ബളാൽ വില്ലേജാഫീസിനു മുന്നിൽ നടന്ന ധർണാ സമരം കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ബളാൽ കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.കുഞ്ഞിരാമൻ അധ്യക്ഷനായി.

മണികണ്ഠൻ, അജേഷ്, കൃഷ്ണപ്രസാദ്, കൃഷ്ണദാസ്, അരവിന്ദൻ, രാജ് കുമാർ, കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

മാലോം വില്ലേജാഫീസിനു മുമ്പിൽ നടന്ന ധർണ കെ.ആർ.മണി ഉദ്ഘാടനം ചെയ്തു. സാജൻ പുഞ്ച അധ്യക്ഷനായി.

No comments