Breaking News

യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വള്ളിക്കടവിൽ ഫോഗിങ് നടത്തി


മാലോം: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിൽ നാടും നഗരവും പകച്ചു നിൽക്കുമ്പോൾ ചേർത്തു നിർത്തുന്ന സ്നേഹവുമായി വള്ളിക്കടവിലെ യൂത്ത് കോൺഗ്രസ്‌. കോവിഡ് രോഗ മുക്തമായവരുടെ വീടും വ്യാപാര സ്ഥാപനങ്ങളും തികച്ചും സൗജന്യമായി അണുവിമുകതമാക്കി. യൂത്ത് കെയർ ന്റെ ഭാഗമായി ഇനിയും ഇത്തരം പ്രവർത്തനങ്ങളുമായി മുന്നിൽ ഉണ്ടാകുമെന്ന് കോൺഗ്രസ്‌ ബ്ലോക്ക് സെക്രട്ടറി ഗിരീഷ് വട്ടക്കാട്ട് പറഞ്ഞു.ഷിജോമോൻ തെങ്ങും തോട്ടം, സോമേഷ് വള്ളിക്കടവ്, സുബിത് ചെമ്പകശേരി, ലിബിൻ ആലപ്പാട്ട്, ഡാർലിൻ ജോർജ് കടവൻ എന്നിവർ നേതൃത്വം നൽകി.

No comments