Breaking News

പ്രിയപ്പെട്ട ജോർജ് അച്ചന് ചെറുപുഴ സെൻ്റ് മേരീസ് ഫൊറോന ഇടവകാ സമൂഹം കണ്ണീരോടെ വിട നൽകി


ചെറുപുഴ: പ്രിയപ്പെട്ട ജോർജ് അച്ചന് ചെറുപുഴ സെൻ്റ് മേരീസ് ഫൊറോന ഇടവകാ സമൂഹം കണ്ണീരോടെ വിട നൽകി. ചെറുപുഴ സെൻറ് മേരീസ് ഫൊറോന പള്ളിയിൽ അച്ചൻ്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിരവധി ആളുകൾ ആദരാഞ്ജലികളർപ്പിക്കാനെത്തിയിരുന്നു. വെള്ളിയാഴ്ച (05/06/21) രാവിലെ ഒൻപതു മുതൽ 12 വരെയാണ് ചെറുപുഴ സെൻ്റ് മേരീസ് ഫൊറോന ദേവാലയത്തിൽ അച്ചൻ്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈദികർ സിറ്ററ്റേഴ്സ് ഇടവകാംഗങ്ങൾ തുടങ്ങി ധാരാളം പേർ അച്ചന് ആദരാഞ്ജലികളർപ്പിക്കാനെത്തിയിരുന്നു. രാജ്മോൻ ഉണ്ണിത്താൻ എം.പി, ചെറുപുഴ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്. അലക്സാണ്ടർ, ജനപ്രതിനിധികൾ തുടങ്ങി ധാരാളം പേർ ആരാഞ്ജലികൾ അർപ്പിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, ടി. ഐ. മധുസൂദനൻ എംഎൽഎയ്ക്ക് വേണ്ടി കെ.ഡി. അഗസ്റ്യൻ, ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് കെ.എഫ്. അലക്സാണ്ടർ, ജനപ്രതിനിധികൾ, ഇടവകാ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ റീത്ത് സമർപ്പിച്ചു. രാവിലെ മുതൽ ഇടവകാഗങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട ജോർജ് അച്ചനെ അവസാനമായി ഒരു നോക്കു കാണാൻ ദേവാലയത്തിലും പരിസരങ്ങളിലുമായി കാത്തു നിന്നിരുന്നു.

No comments