Breaking News

ചെസ്സ് കേരള വനിതാ ഗ്രാൻഡ് പ്രീ ജി.എം കൊനേരു ഹംപി ട്രോഫി മെഗാ ഫൈനൽസ് പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും


ചെസ്സ് കേരള വനിതാ ഗ്രാൻഡ് പ്രീ      

ജി.എം കൊനേരു ഹംപി ട്രോഫി മെഗാ ഫൈനൽസ്  പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും






ചെസ്സ് കേരളയുടെ വനിതകൾക്കായുള്ള  ഗ്രാൻഡ് പ്രീ ചെസ്സ് ടൂർണമെന്റിന്റെ മെഗാ ഫൈനൽസ് ഉദ്ഘാടനം സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ്  ഇന്നു വൈകുന്നേരം 6.30 ന് ഓൺലൈൻ ആയി നിർവ്വഹിക്കും.


ചെസ്സ് കളിക്കാരുടെ സംഘടനയായ ചെസ്സ് കേരള, ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള മൂന്നൂറിലധികം മലയാളി വനിതകളെ പങ്കെടുപ്പിച്ചു കൊണ്ട്

മെയ് 31 മുതൽ ജൂലായ് 19 വരെ നടത്തിയ എട്ട് പ്രാഥമിക ഗ്രാൻഡ് പ്രീ മത്സരങ്ങളിൽ നിന്ന് യോഗ്യത നേടിയ 52 ചെസ്സ് താരങ്ങളാണ് ഇന്നു രാത്രി 8 മണിക്ക് തുടങ്ങുന്ന മെഗാ ഫൈനലിൽ മാറ്റുരക്കുന്നത്. 

ഇന്ത്യയുടെ ലോക വനിതാ റാപ്പിഡ് ചെസ്സ് ചാമ്പ്യൻ ഗ്രാൻഡ് മാസ്റ്റർ കൊനേരു ഹംപിയോടുള്ള ആദര സൂചകമായി കൊനേരു ഹംപി ട്രോഫി വനിതാ ഗ്രാൻഡ് പ്രീ മെഗാ ഫൈനൽസ് എന്ന് പേരിട്ടിരിക്കുന്ന മത്സരം ഓൺലൈൻ പ്ലാറ്റ്ഫോമായ ലിചെസ്സ്.org യിലാണ് സംഘടിപ്പിക്കുന്നത്.  നാല് മണിക്കൂറോളം നീളുന്ന പോരാട്ടത്തിൽ 10 മിനുട്ട് + .5 സെക്കന്റ് (റാപ്പിഡ് ) സമയക്രമത്തിലുള്ള 7 റൗണ്ടുകൾ ഉണ്ടായിരിക്കും.


ഉദ്ഘാടന പരിപാടി യൂട്യൂബ്, ഫെയ്സ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെയും ടൂർണമെന്റിലെ മത്സരങ്ങൾ ലിചെസ്സ് വെബ് സൈറ്റിലും എല്ലാവർക്കും തത്സമയം വീക്ഷിക്കാവുന്നതാണ്.


ഉദ്ഘാടനത്തിന്റെ ലിങ്ക്:https://www.youtube.com/watch?v=A29v7hq6Yhc

ടൂർണമെന്റ് ലിങ്ക്:

https://lichess.org/swiss/nooPTIVw

ഓൺലൈൻ മെഗാ ഫൈനൽസിനു ശേഷം അതിൽ നിന്നു മുന്നിലെത്തുന്ന 26 താരങ്ങൾ നേരിട്ടു പങ്കെടുക്കുന്ന ഒരു സൂപ്പർ ഫൈനൽസ് മത്സരം ആഗസ്റ്റ് മാസം തൃശ്ശൂരിൽ വെച്ച് സംഘടിപ്പിക്കും.

ലോക ചെസ്സ് വനിതാ ഇതിഹാസ താരം ജൂഡിത്ത് പോൾഗാറി(ഹംഗറി)ന്റെ പേരിലാണ് സൂപ്പർ ഫൈനൽസ്.


കേരളത്തിലെ വനിതാ ചെസ്സിന് പ്രോത്സാഹനവും ഉയർച്ചയും ലക്ഷ്യമിട്ടു കൊണ്ടുള്ള ചെസ്സ് കേരളയുടെ ഗ്രാൻഡ് പ്രീ മത്സര പരമ്പര കഴിഞ്ഞ മെയ് 1 ന് അന്നത്തെ ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയായിരുന്നു ഉദ്ഘാടനം ചെയ്തത്. 

വിവിധ സ്പോർട്സ്, സിനിമാ, സാംസ്കാരിക മേഖലകളിലെ നിരവധി  പ്രമുഖ വ്യക്തികൾ ചെസ്സ് കേരളയുടെ പരിശ്രമങ്ങൾക്ക് പിന്തുണയും ആശംസകളും അറിയിച്ച് ഇതിനകം മുന്നോട്ടു വന്നിട്ടുണ്ട്.

No comments