ഇന്ധന വിലവർദ്ധനവിന് എതിരെ ഈസ്റ്റ്എളേരി പ്രവാസി കോൺഗ്രസ്സ് ചിറ്റാരിക്കാലിൽ ധർണ്ണ സമരം നടത്തി
ചിറ്റാരിക്കാൽ: ഇന്ധനവില വർദ്ധനവിന് എതിരെ പ്രവാസി കോൺഗ്രസ്സ് ഈസ്റ്റ് എളേരി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ചിറ്റാരിക്കാൽ പെട്രോൾ പമ്പിന് മുൻപിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി ഇന്ന് പെട്രോൾ വില 100 രൂപയ്ക്ക് മുകളിൽ വന്നതിൻ്റെ പശ്ചാത്തലത്തിൽ പ്രവാസി കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ആയിരുന്നു ധർണ്ണ . കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കോർപ്പറേറ്റുകളുടെ മാത്രം സംരക്ഷകർ ആയി മാറി എന്നും ഇന്ധവിലയുടെ ടാക്സ് കുറയക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാർ ആകണമെന്നും ധർണ്ണ ഉത്ഘാടനം ചെയത് സംസാരിച്ച കാസർഗോഡ് ഡി.സി.സി ജനറൽ സെക്രട്ടറി ടോമി പ്ലാച്ചേരി ആവശ്യപ്പെട്ടു.
പ്രവാസി കോൺഗ്രസ്സ് ഈസ്റ്റ് എളേരി മണ്ഡലം പ്രസിഡൻറ് ജിജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെബർ ജോസ് കുത്തിയതോട്ടിൽ, പഞ്ചായത്ത് അംഗം അഡ്വ. ജോസഫ് മുത്തോലി, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ജോർജ് കരിമഠം, സൈമൺ പള്ളത്തുകുഴി , ഷിജു മാത്യു, അബ്ദുൾ ഫത്താക്, ഷിജിത്ത് കുഴുവേലിൽ ,സണ്ണി നടുവിലേക്കുറ്റ്, എന്നിവർ പ്രസംഗിച്ചു.
No comments