Breaking News

വനം കൊള്ള അഴിമതിയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കിനാനൂർകരിന്തളം പഞ്ചായത്ത് കമ്മറ്റി മൂന്ന് കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ നടത്തി

കരിന്തളം: പിണറായി സർക്കാരിന്റെ വനം കൊള്ള അഴിമതിയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വനപ്രകാരം കിനാനൂർ കരിന്തളംപഞ്ചായത്ത് കമ്മിറ്റി  3  കേന്ദ്രങ്ങളിൽ പ്രധിഷേധ ധർണ്ണ നടത്തി. കരിന്തളം വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണയിൽ  കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഡി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏ.വി രാജൻ അധ്യക്ഷത വഹിച്ചു. കിനാനൂർ വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഉമേശൻ വേളൂർ ഉദ്ഘാടനം ചെയ്തു. ബാബു ചെമ്പേന അധ്യക്ഷനായി. സി.വി ഗോപകുമാർ, കെ. വി. ജയകുമാർ  എന്നിവർ സംസാരിച്ചു. പരപ്പ വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്‌ സി. എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി നേതാവ് പി. എ. സാലു, സി.ഒ സജി, സി. വി. ബാലകൃഷ്ണൻ, സിജോ പി. ജോസഫ്, യു.വി മുഹമ്മദ്‌ കുഞ്ഞി എന്നിവർ സംസാരിച്ചു.

No comments